To listen you must install Flash Player.

Wednesday 7 May 2014


വണ്ടിയ്ക്ക് നമ്പരിടുന്ന വിധം

വാഹനത്തിന്റെ രജിസ്ട്രേഷന്‍ നമ്പരുകളോട് ഭ്രമം ഉള്ളവര്‍ ഏറെയുണ്ട്. ചിലര്‍ക്ക് ഇഷ്ടനമ്പരുകളുണ്ടാകം. മറ്റു ചിലര്‍ക്കാവട്ടെ സംഖ്യാശാസ്ത്രവുമായി ബന്ധപ്പെട്ട ചില താല്‍പ്പര്യങ്ങള്‍ അതിലുണ്ടാകും. എന്തായാലും വണ്ടിയുടെ രജിസ്ട്രേഷന്‍ നമ്പര്‍ എങ്ങനെയാണ് രൂപപ്പെടുന്നതെന്നറിയാന്‍ എല്ലാവര്‍ക്കുമുണ്ടാകും താല്‍പ്പര്യം. ഒരോ വാഹനത്തിനും വ്യത്യസ്തവും തനതുമായ തിരിച്ചറിയല്‍ സംഖ്യ ലഭിക്കുന്നതെങ്ങനെയെന്ന് വിശദമാക്കുകയാണിവിടെ.


മോട്ടോര്‍ വെഹിക്കിള്‍ ആക്ട് 1988 നടപ്പിലാക്കുന്നതുവരെ മൂന്ന് ഇംഗ്ലീഷ് അക്ഷരങ്ങളും ഒന്നു മുതല്‍ 9,999 വരെയുള്ള സംഖ്യകളും ചേര്‍ത്തുള്ള രജിസ്ട്രേഷന്‍ നമ്പരായിരുന്നു ഉപയോഗിച്ചിരുന്നത്. ഉദാ: കെഎല്‍കെ, കെഇഎല്‍ . ആദ്യാക്ഷരമായ കെ ( K ) കേരള സംസ്ഥാനത്തെ സൂചിപ്പിക്കുന്നു. ഓരോ 9,999 ഉം പിന്നിടുമ്പോള്‍ ഉപയോഗിക്കുന്ന അക്ഷരമാണ് രണ്ടാമതുള്ളത്. എല്‍ , ആര്‍ , , ബി , സി എന്നീ അക്ഷരങ്ങളാണ് ഇതിനു നല്‍കിയിരുന്നത്. വാഹനം രജിസ്റ്റര്‍ ചെയ്ത ജില്ലയെ സൂചിപ്പിക്കുന്നതാണ് മൂന്നാമത്തെ അക്ഷരം. ഓരോ ജില്ലയും പ്രതിനിധീകരിക്കുന്ന അക്ഷരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
Kerala registration 


നിലവിലുള്ള നമ്പര്‍ രീതി


1989 ജൂലൈ ഒന്നിനാണ് മോട്ടോര്‍ വെഹിക്കിള്‍ ആക്ട് 1988 പ്രകാരമുള്ള പുതിയ നമ്പര്‍ ഘടന നിലവില്‍ വന്നത്. ഇന്ത്യന്‍ ഗവണ്‍മെന്റ് കേരളത്തിനു നല്‍കിയ കെഎല്‍ എന്ന സംസ്ഥാനകോഡാണ് പുതിയ രജിസ്ട്രേഷന്‍ നമ്പരിലെ ആദ്യ ഭാഗം. പതിനാല് ജില്ലകളെ സൂചിപ്പിക്കാന്‍ ഒന്നു മുതല്‍ 14 വരെയുള്ള അക്കങ്ങളും കെഎസ്ആര്‍ടിസിയ്ക്കായി 15 എന്ന അക്കവും ആണ് തുടക്കത്തില്‍ ഉപയോഗിച്ചിരുന്നത്. മൂന്നു സബ് റീജ്യണല്‍ ആര്‍ ടി ഓഫീസുകള്‍ക്ക് റൂറല്‍ റീജ്യണല്‍ ആര്‍ടി ഓഫീസുകളായി സ്ഥാനക്കയറ്റം നല്‍കിയതോടെ കോഡുകളുടെ എണ്ണം പതിനെട്ടായി (  ആറ്റിങ്ങല്‍ - 16 , മൂവാറ്റുപുഴ - 17 , വടകര - 18 ) .


വാഹനപ്പെരുപ്പത്തെത്തുടര്‍ന്ന് സബ് റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസുകള്‍ക്ക് പ്രത്യേക കോഡ് നല്‍കി അവിടെയും രജിസ്‌ട്രേഷന്‍ തുടങ്ങി. ഇതോടെ കോഡ് നമ്പരുകള്‍ 60 എണ്ണമായി വര്‍ധിച്ചു. 2013 ഫെബ്രുവരി മുതല്‍ സംസ്ഥാനത്ത് മോട്ടോര്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള കോഡ് നമ്പര്‍ 73 വരെയുണ്ട്. പുതുതായി അനുവദിച്ച എട്ട് സബ് റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസുകള്‍ക്കുകൂടി രജിസ്‌ട്രേഷന്‍ കോഡ് അനുവദിച്ചതോടെയാണിത്.

RT Office Code- Kerala
നമ്പര്‍ പ്ലേറ്റിലെ അവസാന ഭാഗം രജിസ്റ്റര്‍ ചെയ്ത ക്രമം സൂചിപ്പിക്കുന്നു. ഒന്നു മുതല്‍ 9,999 വരെയുള്ള സംഖ്യകളാണ് ഇതിനുപയോഗിക്കുന്നത്. ഉദാ: KL -01-8756 .ഇത്രയും വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തതോടെ രണ്ടാമത്തെയും മൂന്നാമത്തെയും അക്കങ്ങള്‍ക്കിടയില്‍ ഒരു ഇംഗ്ലീഷ് അക്ഷരം കൂടി ഉള്‍പ്പെടുത്തി.ഉദാ: KL - 01 - A-5742. , ഒ എന്നീ അക്ഷരങ്ങള്‍ അക്കങ്ങളായി തെറ്റിദ്ധരിക്കാന്‍ ഇടയുള്ളതിനാല്‍ അവ ഒഴിവാക്കി. ഓരോ 9,999 വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുമ്പോഴും എ , ബി , സി , ഡി എന്നിങ്ങനെ സെഡ് വരെ മാറിക്കൊണ്ടിരിക്കും. ഈ സീരീസും അവസാനിച്ചതോടെ രണ്ട് അക്ഷരങ്ങള്‍ ഉപയോഗിച്ചുതുടങ്ങി. AA - AZ , BA - BZ എന്നിങ്ങനെ. ഉദാ : KL - 01 - AJ - 86. ഇതിലും ഐ , ഒ എന്നീ അക്ഷരങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്.

0 comments:

Post a Comment