To listen you must install Flash Player.

Friday 2 August 2013



പ്രഭാത ഭക്ഷണത്തെ ഒഴിവാക്കിയാല്‍ അതിഥിയായി ഹൃദയാഘാതം







heart-attack

തിരക്ക് പിടിച്ച ഓട്ടത്തിനിടയില്‍ മിക്കവരും ഒഴിവാക്കുന്ന ഒന്നാണ് പ്രഭാത ഭക്ഷണം. എന്നാല്‍ കേള്‍ക്കൂ, നിങ്ങള്‍ പ്രഭാത ഭക്ഷണത്തെ എത്രത്തോളം കുറക്കുന്നുവോ അത്രതന്നെ ഹൃദയാഘാതമുണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്.
പുതിയതായി നടത്തിയ പഠനത്തില്‍ പ്രഭാത ഭക്ഷണം ഒഴിവാക്കുന്ന മധ്യവയസ്‌കരില്‍ ഹൃദയാഘാതത്തിനുള്ള സാധ്യത 27 ശതമാനം കൂടുതലാണ്. എന്നാല്‍ പ്രഭാത ഭക്ഷണം കഴിച്ചാല്‍ ഒരിക്കലും ഹൃദയാഘാതമുണ്ടാകില്ലെന്നും പറയാന്‍ സാധിക്കില്ല.
പ്രഭാത ഭക്ഷണം ഒഴിവാക്കുന്നവരില്‍ വിശപ്പ് കൂടുതലായിരിക്കുമെന്നും പഠനങ്ങള്‍ പറയുന്നു. ഇങ്ങനെ വിശപ്പ് കൂടുമ്പോള്‍ ഇത്തരക്കാര്‍ ധാരാളം ഭക്ഷണം കഴിക്കുന്നു.
ഇത്രയും ഭക്ഷണം ദഹിപ്പിക്കാന്‍ ശരീരത്തിന് ഒരുമിച്ച ധാരാളം കലോറി ഊര്‍ജം ഉത്പാദിപ്പിക്കേണ്ടി വരും. ഇതോടെ രക്തത്തില്‍ പഞ്ചസാരയുടെ അളവ് കുത്തനെ കൂടുകയും രക്തധമനികളില്‍ തടസ്സമുണ്ടാവുകയും ചെയ്യും.
27000 പേരില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്. 1992 മുതല്‍ ഇവരുടെ ഭക്ഷണ രീതികള്‍ നിരീക്ഷിച്ചായിരുന്നു പഠനം. ഇതില്‍ 13 ശതമാനം പേരും സ്ഥിരമായി പ്രഭാത ഭക്ഷണം ഒഴിവാക്കുന്നവരാണ്.
കഴിഞ്ഞ 16 വര്‍ഷത്തിനിടയില്‍ ഇവരില്‍ ഭൂരിഭാഗം പേര്‍ക്കും ചെറുതും വലുതുമായ ഹൃദയാഘാതങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ഉയര്‍ന്ന വിദ്യാഭ്യാസം നേടിയവരാണ് ഇത്തരത്തില്‍ പ്രഭാത ഭക്ഷണം ഒഴിവാക്കുന്നവരില്‍ ഭൂരിഭാഗവും. ഇതില്‍ ഡോക്ടര്‍മാരും ഉള്‍പ്പെടുന്നുണ്ട് എന്നതാണ് ആശ്ചര്യജനകം.
മിനസോട്ട സര്‍വ്വകലാശാലയിലെ ആരോഗ്യ വിഭാഗമാണ് പഠനം നടത്തിയിരിക്കുന്നത്.

0 comments:

Post a Comment