To listen you must install Flash Player.

Monday 29 July 2013

ആന്‍ഡ്രോയ്ഡ് ചില അടിസ്ഥാന വിവരങ്ങള്‍



മൊബൈല്‍ ഡിവൈസുകളിലൂടെയാണ് ആന്‍ഡ്രോയ്ഡ് ഇത്ര ജനപ്രിയമായത്. ഇന്ന് ഏറെപ്പേരും മൊബൈല്‍ ഫോണെന്ന് കേള്‍ക്കുമ്പോഴേ ആലോചിക്കുന്നത് ആന്‍ഡ്രോയ്ഡിനെക്കുറിച്ചാണ്. ഇന്ന് നിലവിലുള്ള മൊബൈല്‍ ഓപ്പറേറ്റിങ്ങ്സിസ്റ്റങ്ങളില്‍ ഏറ്റവും പ്രചാരമുള്ളത് ആന്‍ഡ്രോയ്ഡിനാണ്.

* ഗൂഗിളാണ് ആന്‍ഡ്രോയ്ഡ് ഒ.എസിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. ഇത് ലിനക്സില്‍ അധിഷ്ഠിതമായ ഒരു ഫ്രീ പ്രോഗ്രാമാണ്. ഗൂഗിളും Open Handset Alliance എന്ന ഓര്‍ഗനൈസേഷനും ഇതില്‍ സഹകരിക്കുന്നു.

* ആന്‍ഡ്രോയ്ഡ് വേര്‍ഷനുകള്‍ വളരെ വ്യത്യസ്ഥത പുലര്‍ത്തുന്നവയാണ്. Gingerbread, Honeycomb, Ice Cream Sandwich, Jelly Bean എന്നിങ്ങനെ. ഇതിലെ രസകരമായ വസ്തുത ആഹാരവുമായി ബന്ധപ്പെട്ട പേരുകളായിരിക്കെ തന്നെ ഇംഗ്ലീഷ് ആല്‍ഫബെറ്റിലെ തുടര്‍ച്ചയായ അക്ഷരങ്ങളാണ് ഓരോ പുതിയ വേര്‍ഷനും ഉപയോഗിക്കുന്നത്.

* ആന്‍ഡ്രോയ്ഡ് ഡിവൈസില്‍ സാധാരണ നാല് കീകളേ കാണൂ. ഇവ ബാക്ക്, മെനു, സെര്‍ച്ച്, ഹോം എന്നിവയാണ്. ഏറ്റവുമധികം ആപ്ലിക്കേഷന്‍ സപ്പോര്‍ട്ടിവാണ് ആന്‍ഡ്രോയ്ഡ്. പതിനായിരക്കണക്കിന് ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനുകള്‍ ഗൂഗിള്‍ സ്റ്റോറില്‍ ലഭ്യമാണ്.

* പുതിയ ROM ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആന്‍ഡ്രോയ്ഡില്‍ സാധിക്കും. ROM എന്നാല്‍ ആന്‍ഡ്രോയ്ഡിന്‍‌റെ പല വേര്‍ഷനുകളാണ്. ഇവയോരോന്നും വ്യത്യസ്ഥ കോണ്‍ഫിഗുറേഷനുകളുള്ള ഡിവൈസുകള്‍ക്ക് വേണ്ടിയാണ്.

* കംപ്യൂട്ടറുമായി കണക്ട് ചെയ്യാന്‍ യു.എസ്.ബി കേബിള്‍, വൈ-ഫി, ബ്ലൂടൂത്ത് സൗകര്യങ്ങള്‍ ഉപയോഗിക്കാം.

* ആന്‍ഡ്രോയ്ഡ് ഡിവൈസുകളില്‍ ഹോം സ്ക്രീന്‍ കസ്റ്റമൈസ് ചെയ്യാനാവും. ഹോം സ്ക്രീനിലെ ഐക്കണുകള്‍ ഡെലീറ്റ് ചെയ്യാനും, ആഡ് ചെയ്യാനും സാധിക്കും. അതുപോലെ വാള്‍പേപ്പര്‍, ആപ്ലിക്കേഷന്‍ ഷോര്‍ട്ട്കട്ടുകള്‍, വിഡ്ജെറ്റുകള്‍ എന്നിവ ഹോം സ്ക്രീനില്‍ ചേര്‍ക്കാം.

0 comments:

Post a Comment