To listen you must install Flash Player.

Wednesday 24 July 2013


മൊബൈൽ ബിൽ കുറയ്ക്കാൻ പലവഴികളുണ്ട്




മൊബൈൽ ബിൽ കുറയ്ക്കാൻ പലവഴികളുണ്ട്. അതൊന്നും അറിയില്ലെങ്കിൽ ദാ ഇതൊക്കെയൊന്ന് വായിച്ചു നോക്ക്.. സൗജന്യ കോളിംഗ് ആപ്ളിക്കേഷനുകളിൽ ജനപ്രീതിയിൽ മുന്പിൽ നിൽക്കുന്ന 10 എണ്ണമാണിത്.

1.സ്കൈപ്പ്

ഇന്റർനെറ്റ് അധിഷ്ഠിത മൊബൈൽ ഫോൺ കോളിംഗിൽ അഗ്രഗണ്യൻ സ്കൈപ്പാണ്. ടെക്‌സ്റ്റ് മെസേജ്, വോയിസ്, വീഡിയോ ചാറ്റ്, ഗ്രൂപ്പ് കോൾ എന്നിവ സാധ്യമാക്കുന്ന സൗജന്യ ആപ്ളിക്കേഷൻ. ആൻഡ്രോയിഡ്, വിൻഡോസ്, ഐ.ഒ.എസ്, ബ്ളാക്ബെറി എന്നിവയിലെല്ലാം പ്രവർത്തിക്കും.

2.
വീചാറ്റ്

'
ഷേക്ക്' എന്ന ഫീച്ചർ വഴി പുതിയ സുഹൃത്തുക്കളെ കണ്ടെത്താൻ സാധിക്കും വീ ചാറ്റിൽ. ഈ ആപ്ളിക്കേഷൻ ഓൺ ആക്കിയ ശേഷം ഷേക്ക് ചെയ്യുന്പോൾ ആ സമയത്ത് വീചാറ്റ് ഉപയോഗിച്ച് ഷേക്ക് ചെയ്യുന്നവരെയെല്ലാം നമ്മുടെ പേജിൽ ദൃശ്യമാക്കുന്ന വിദ്യയാണിത്.

3.
ഗൂഗിൾ ഹാംഗ്ഔട്ട്

ഇന്റർനെറ്റ് അതികായൻമാരായ ഗൂഗിളിന്റെ വീഡിയോ ചാറ്റ് സർവീസാണ് ഗൂഗിൾപ്ളസ് ഹാംഗ്ഔട്ട്. 10 പേരുമായി ഒരേസമയം ഗ്രൂപ്പ് ചാറ്റ് ചെയ്യുന്നതിനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്.

4.
ടാംഗോ

സ്മാർട്ട് ഫോണിനെ ഒരു വാക്കി ടോക്കിയാക്കി മാറ്റൂ എന്ന പ്രഖ്യാപനവുമായാണ് ടാംഗോയുടെ കടന്നു വരവ്. പുഷ്-ടു -ടോക് ഫീച്ചറാണ് സവിശേഷത.

5.
ഫ്രിഞ്ച്

4
വേ വീഡിയോ ചാറ്റാണ് ഫ്രിഞ്ച് വാഗ്ദാനം ചെയ്യുന്നത്. ഐ.ഒ.എസ്, ആൻഡ്രോയ്ഡ്, നോക്കിയ പ്ലാറ്റ്ഫോമുകളിൽ പ്രവർത്തിക്കും.

6.
വൈബർ

യൂസർ നെയിം പ്രത്യേകമായി രൂപീകരിക്കേണ്ടതില്ല എന്നതാണ് വൈബറിന്റെ സവിശേഷത. മൊബൈൽ നന്പർ തന്നെ ഐ.ഡിയായി മാറിക്കൊള്ളും. വാട്ട്സ് അപ്പ് പോലെ തന്നെ ഡൗൺലോഡ് ചെയ്തു ഇൻസ്റ്റാൾ ആയാലുടനെ വൈബർ സേവനം ഉപയോഗിക്കുന്ന നമ്മുടെ ഫോൺ കോൺടാക്ടിലുള്ളവരുടെ ലിസ്റ്റ് ലഭ്യമാകും.

7.
നിംബസ്

നിംബസ് ഉപയോക്താക്കൾക്ക് തമ്മിൽ ഫ്രീ കോളിംഗ്, മെസേജ് എന്നിവ കൂടാതെ കുറഞ്ഞ നിരക്കിൽ ലാന്റ് ഫോണിലേക്കും മൊബൈൽ ഫോണിലേക്കും വിളിക്കാവുന്ന സംവിധാനവും നിംബസിലുണ്ട്.

8.
വാട്ട്സ്അപ്പ്

വാട്ട്സ്അപ്പ് ജനപ്രീതിയിൽ മുന്പനാണ് 2009ൽ പുറത്തിറക്കിയ വാട്ട്സ്അപ്പ്.ഇൻസ്റ്റന്റ് മെസേജിംഗിൽ വാട്ട്സ്അപ്പ് അടിപൊളിയാണ്. യൂസർ ഫ്രണ്ട്‌ലിയും.

9.
ഹൈക്ക്

ഹൈക്ക് ഉപയോഗിക്കാത്തവർക്കും മെസേജ് അയക്കാൻ സാധിക്കുന്നത് സവിശേഷതയാണ്. വോക്കി-ടോക്കി മോഡ് അടക്കമുള്ള പ്രത്യേകതകൾ പുറമേയാണ്.

10.
ലൈൻ

230
രാജ്യങ്ങളിലെ മെസേജിംഗ് സർവീസ് എന്ന പരസ്യവുമായാണ് ലൈൻ കടന്നു വരുന്നത്. വോയിസ് ചാറ്റ് അടക്കമുള്ള സവിശേഷതകൾ ഇതിലുണ്ട്



0 comments:

Post a Comment