To listen you must install Flash Player.

Thursday 25 July 2013



രോഗപീഡകളെപ്പറ്റിയുളള പുതിയ പഠന വെളിപ്പെടുത്തലുകള്‍




1990 ല്‍ ആറുലക്ഷത്തി മുപ്പത്തിയോരായിരം പേരാണ് ലോകത്തിലെ പ്രധാന മരണകാരണങ്ങളില്‍ 19-ാമത് സ്ഥാനത്തുളള ശൈശവരോഗങ്ങള്‍മൂലം മരണമടഞ്ഞത്. എന്നാല്‍ 2010 ല്‍ ഒരുലക്ഷത്തി ഇരുപത്തയ്യായിരം പേര്‍ മാത്രമേ 62-ാമത്തെ മരണകാരണമായ അഞ്ചാംപനി മൂലം മരണമടഞ്ഞുളളൂ. ശിശുക്കളുടെ മരണനിരക്ക് കുറയ്ക്കുന്നതും ആയുസ്സ് വര്‍ദ്ധിപ്പിക്കുന്നതും ലക്ഷ്യമാക്കി സ്വീകരിച്ച നടപടികള്‍ മികച്ച ഫലങ്ങളാണ് നല്‍കിയത്. മുറേ എന്ന വ്യക്തിയോടൊപ്പം പ്രോജക്ട് നയിച്ച ആസ്ട്രേലിയായിലെ ക്യൂന്‍സ്ലാന്‍ഡ് സര്‍വകലാശാലയിലെ ജനസംഖ്യാ ആരോഗ്യസ്കൂളിന്റെ ഡീനായ അലന്‍. ഡി . ലോപ്പസ് പറഞ്ഞു. വാക്സിനുകള്‍, ജീവകം എ, സിങ്ക് എന്നിവ അടങ്ങിയ ടോണിക്കുകള്‍, ന്യുമോണിയ ബാധിതര്‍ക്ക് ആന്റിബയോട്ടിക്കുകള്‍, മലമ്പനി ബാധിതപ്രദേശങ്ങളില്‍ കുഞ്ഞുങ്ങള്‍ക്ക് ഉറങ്ങാന്‍, കൊതുകിന്റെ ആക്രമണത്തെ പരിപൂര്‍ണ്ണമായി ഒഴിവാക്കുന്നതിനായി കീടനാശിനികള്‍ തളിച്ച് പരുവപ്പെടുത്തിയ കൊതുകുവലകള്‍, മികച്ച പ്രസവചികിത്സാ സൌകര്യങ്ങള്‍ തുടങ്ങിയവയാണ് ശിശുക്കളുടെ ആയുസ്സ് വര്‍ധിപ്പിക്കുന്നതിന് ലക്ഷ്യമാക്കി സ്വീകരിച്ച നടപടികള്‍. ഹൃദയാഘാതം, അര്‍ബുദം തുടങ്ങിയ അസുഖങ്ങള്‍മൂലം മുതിര്‍ന്നവരുടെ അകാലത്തിലുളള മരണങ്ങളും കുറയ്ക്കുവാന്‍ മികച്ച ചികിത്സാ സൌകര്യങ്ങള്‍ക്ക് കഴിഞ്ഞു. ഇതുമൂലം ആഗോളതലത്തില്‍ ഒരു വ്യക്തിയുടെ ശരാശരി ആയുസ്സ് വര്‍ധിക്കുവാന്‍ കാരണമായി.

2015 നുശേഷം ചരിത്രത്തിലാദ്യമായി ലോകത്തില്‍ 65 ന് മുകളില്‍ പ്രായമുളളവരുടെ എണ്ണം 5 വയസ്സില്‍ താഴെയുളളവരുടെ എണ്ണത്തേക്കാള്‍ കൂടുതലായിരിക്കും. ഇതിന് രണ്ട് അനന്തരഫലങ്ങളാണുളളത്. വാര്‍ദ്ധക്യസഹജമായ അസുഖങ്ങള്‍ കൊണ്ടു മാത്രമായിരിക്കും കൂടുതല്‍പേരും മരിക്കുന്നത്. “അല്‍ഷൈമേഴ്സ്” രോഗംകൊണ്ട് മരിച്ചവരുടെ എണ്ണം 2010 ആയപ്പോഴേക്കും 1990 ല്‍ ഉണ്ടായതിനേക്കാളും മൂന്നിരട്ടിയായി വര്‍ധിച്ചു. “പാര്‍ക്കിന്‍സണ്‍സ്” രോഗം കൊണ്ട് മരിച്ചവരുടെ എണ്ണം നേരത്തേതിനേക്കാള്‍ രണ്ടിരട്ടിയുമായി. ആളുകള്‍ കൂടുതല്‍ വര്‍ഷം ജീവിക്കുന്നുവെങ്കിലും അവര്‍ക്ക് അധികമായി കിട്ടുന്ന ആയുസ്സ് മുഴുവന്‍ നല്ല ആരോഗ്യത്തോടെയല്ല ജീവിക്കുന്നത്. മാനസിക തകരാറുകള്‍, പേശിവേദന, അന്ധത, ശ്രവണവൈകല്യം, വസ്തുക്കള്‍ ദുര്‍വിനിയോഗം ചെയ്യുന്ന പ്രകൃതം തുടങ്ങിയവ കൂടുതല്‍ മരണങ്ങള്‍ ഉണ്ടാക്കുകയില്ലെങ്കിലും ശാരീരികമായ അവശതകള്‍ക്ക് കാരണമാകുന്നു.
വാഷിംഗ്ടണ്‍ സര്‍വ്വകലാശാലയിലെ ഇന്‍സ്റിട്യൂട്ട് ഓഫ് ഹെല്‍ത്ത് മെട്രിക്സ് ആന്റ് ഇവാല്യുവേഷന്റെ തലവനായ മുറേ അഭിപ്രായപ്പെടുന്നു. ജനങ്ങള്‍ക്ക് കൂടുതല്‍ ആയുസ് ലഭിക്കുന്നുവെങ്കിലും കൂടുതലായി ലഭിക്കുന്ന ആയുസ്സില്‍ ദുരിതപൂര്‍ണ്ണമായ ജീവിതമാണ് അവര്‍ നയിക്കുന്നത്. 1990 മുതല്‍ പ്രതീക്ഷിതജീവിത ദൈര്‍ഘ്യത്തിലുണ്ടാകുന്ന ഓരോ വര്‍ഷത്തി ന്റെ വര്‍ധനവിനും, ഏതാണ്ട് 9½ മാസങ്ങള്‍ നല്ല ആരോഗ്യത്തോടുകൂടി ജീവിക്കു ന്ന സമയമാണ്. ബാക്കിവരുന്ന ആയുസിന്റെ നാളുകളില്‍ മാനസിക അസ്ഥിരത, ശരീരവേദന, ചലനവൈകല്യം, വൈദ്യസഹായം വേണ്ടിവരുന്ന ജീവിതാവസ്ഥ എന്നിവയെ നേരിടുന്ന സമയമാണ്. 50 വയസ്സുവരെ ജീവിക്കുന്നവര്‍ക്ക് അധികമായി കിട്ടുന്ന വര്‍ഷങ്ങളില്‍ ആരോഗ്യത്തോടുകൂടി ജീവിക്കുന്ന സമയം കുറച്ചുകൂടി കുറഞ്ഞിട്ടുണ്ട്. കൂടുതലായി കിട്ടുന്ന ആയുസിന്റെ ഓരോ വര്‍ഷവും ഏഴുമാസങ്ങള്‍ മാത്രമാണ് ജനങ്ങള്‍ ആരോഗ്യത്തോടെയിരിക്കുന്നത്. മോശമായ ആരോഗ്യത്തോടുകൂടി കൂടുതല്‍ വര്‍ഷങ്ങള്‍ ജീവിക്കുന്നതിനെ “രോഗാതുരതയുടെ വികാസം” എന്നാണ് നിര്‍വ്വചിച്ചിരിക്കുന്നത്. ചികിത്സയ്ക്ക് വേണ്ടിവരുന്ന ചെലവ് വരുംനൂറ്റാണ്ടുകളില്‍ രോഗികള്‍ക്കും ഡോക്ടര്‍മാര്‍ക്കും ജനങ്ങള്‍ക്കും വലിയ വെല്ലുവിളിയായിരിക്കും.
ശാരീരിക അവശതകളോടുകൂടി കൂടുതല്‍ വര്‍ഷം ജീവിക്കുന്നവരില്‍ മദ്യാസക്തി ഉള്‍പ്പെടെയുളള മാനസിക അസുഖമുളളവര്‍ 11 ശതമാനത്തോളമാണ്. ഈ വക ശാരീരിക അസ്വസ്ഥതകളും അസുഖങ്ങളും ചികിത്സിക്കുന്നത് ശൈശവകാലത്തുണ്ടാവുന്ന അണുബാധയും പോഷണവൈകല്യങ്ങളും ചികിത്സിച്ച് ഭേദമാക്കുകയും തടയുകയും ചെയ്യുന്നതിനേക്കാള്‍ ഏറെ ബുദ്ധിമുട്ടുളളതാണ്. ഈ വക പ്രശ്നങ്ങള്‍ എങ്ങനെ ലഘൂകരിക്കാമെന്ന് നമുക്ക് അറിവുണ്ടായിരിക്കുകയോ ഇല്ലാതിരിക്കുകയോ ചെയ്യാം. ഈ പഠനത്തിന്റെ ലീഡേഴ്സില്‍ ഒരാളായ ഹാര്‍വാര്‍ഡ് സ്കൂള്‍ ഓഫ് പബ്ളിക് ഹെല്‍ത്തിലെ ജോഷ്വാ.എം.സലോമോന്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ ഈ പഠനം ഇന്ന് ജനങ്ങള്‍ നേരിടുന്ന ശാരീരികാവശതകളെപ്പറ്റി ആഴത്തില്‍ ചിന്തിക്കുന്നതിന് പ്രേരണയുളവാക്കും. അതോടൊപ്പം ഇതിന് പരിഹാരം കണ്ടെത്താനുളള വഴികള്‍ തേടുന്നതിന്റെ പുരോഗതി ഊര്‍ജിതപ്പെടുത്തുന്നതിനും സഹായിക്കും. ആഗോളാടിസ്ഥാനത്തില്‍ ഭ്രൂണഹത്യക്ക് നേരത്തെയുണ്ടാകുന്ന മരണ ങ്ങളുടെയും ശാരീരികാവശതകളുടെയും പ്രധാന കാരണങ്ങളില്‍ 27-ാമത് സ്ഥാനമാണ്. എന്നാല്‍ മെക്സിക്കോയിലും, മധ്യഅമേരിക്കയിലും, കൊളംബിയായിലും ഭ്രൂണഹത്യക്ക് മരണ കാരണങ്ങളില്‍ ഒന്നാംസ്ഥാനമാണുളളത്. ബ്രസീലിലും പരാഗ്വേയിലും ഭ്രൂണഹത്യ മരണകാരണങ്ങളില്‍ രണ്ടാം സ്ഥാനത്താണ്. 20 മുതല്‍ 24 വയസ്സുവരെ പ്രായമുളള പുരുഷന്മാര്‍ക്ക് മാത്രം 2010 ലുണ്ടായ അക്രമം കാരണം ആയുസ്സിന്റെ ആറുലക്ഷത്തി അമ്പത്തിനാലായിരം വര്‍ഷങ്ങളാണ് നഷ്ടപ്പെട്ടത്.
ലോകമാകമാനം നോക്കിയാല്‍ മരണത്തിനും ശാരീരികാവശതകള്‍ക്കും കാരണമാകുന്നതില്‍ ആത്മഹത്യക്ക് 18-ാമത് ആണ് സ്ഥാനം. എന്നാല്‍ ഉയര്‍ന്ന വരുമാനമുളള രാജ്യങ്ങളായ ഏഷ്യപസഫിക് മേഖലയിലെ ബ്രൂണൈ, ജപ്പാന്‍, സിംഗപ്പൂര്‍, ദക്ഷിണകൊറിയ എന്നീ രാജ്യങ്ങളില്‍ ആത്മഹത്യക്ക് മരണകാരണങ്ങളില്‍ അഞ്ചാം സ്ഥാനമാണുളളത്. റഷ്യ ഉള്‍പ്പെടെ കിഴക്കേയൂറോപ്പില്‍ ആത്മഹത്യ എട്ടാമത് മരണകാരണമാകുന്നു സാംക്രമിക രോഗങ്ങളെപ്പറ്റി പ്രതിപാദിക്കുന്ന വൈദ്യശാസ്ത്രത്തില്‍ ഗവേഷണം നടത്തുന്ന എപ്പിഡെമിയോളജിസ്റുകളും ബയോസ്റാറ്റിസ്റീഷ്യന്‍സും ചോദ്യം ചെയ്തേക്കാവുന്ന നിരവധി അത്ഭുതമുളവാക്കുന്ന വസ്തുതകള്‍ രോഗങ്ങളുണ്ടാക്കുന്ന ആഗോള പ്രതിബന്ധങ്ങളെപ്പറ്റി ഗവേഷണം നടത്തിയവര്‍ പുറത്ത് കൊണ്ടുവന്നു.
മരണത്തിനും ശാരീരികദൌര്‍ബല്യത്തിനും കാരണമായി ശ്വാസകോശാര്‍ബുദ രോഗം വര്‍ധിക്കുമ്പോള്‍ നിരന്തരമായ പുകവലി മൂലമുണ്ടാകുന്ന ശ്വാസനാളീരോഗങ്ങളും ശരീരകോശങ്ങള്‍ വീര്‍ത്ത് പൊങ്ങുന്ന “എംഫിസീമ” (Emphysema) എന്ന രോഗവും കുറയുകയാണ്. ഇന്ത്യയിലും ചൈനയിലും പാചകഅടുപ്പില്‍ നിന്നുമുണ്ടാകുന്ന വായുമലിനീകരണം വലിയ തോതില്‍ കുറഞ്ഞതാണ് എംഫിസീമയും ശ്വാസനാളീരോഗങ്ങളും കുറയാനുളള കാരണം. വ്യായാമക്കുറവിനേക്കാളും, അമിതവണ്ണത്തേക്കാളും ഭക്ഷണത്തില്‍ പഴവര്‍ഗ്ഗ ങ്ങള്‍ ഉള്‍പ്പെടുത്താതിരിക്കുന്നതാണ് കൂടുതല്‍ രോഗങ്ങളുണ്ടാക്കുന്നതിന് കാരണമാകുന്നതെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഭക്ഷണത്തിലെ വിവിധ ഘടകങ്ങളുണ്ടാക്കുന്ന ആരോഗ്യഫലങ്ങളെപ്പറ്റിയും, ഭക്ഷണഘടകങ്ങള്‍ ഉയര്‍ന്ന അളവിലും കുറഞ്ഞ അളവിലും ഉപയോഗിക്കുന്ന ജനങ്ങളെപ്പറ്റിയും അപഗ്രഥനം നടത്തിയാണ് അന്തിമ തീരുമാനത്തിലെത്തിച്ചേര്‍ന്നത്.
പഴവര്‍ഗങ്ങള്‍ക്ക് ആരോഗ്യത്തിലുളള സ്വാധീനത്തെപ്പറ്റിയുളള ഗവേഷണ കണ്ടെത്തലുകള്‍ തന്നെ അത്ഭുതപ്പെടുത്തിയെന്ന് മുറേ അഭിപ്രായപ്പെട്ടു.. ഭക്ഷണത്തെപ്പറ്റി ആഴത്തില്‍ വിജ്ഞാനമുളള ഗവേഷകര്‍ക്ക് ലഭിച്ച ഫലങ്ങള്‍ അങ്ങേയറ്റം ബോധ്യപ്പെടുത്തുന്നതായിരുന്നു. മുറേയും ലോപ്പസും ചേര്‍ന്ന് 1996 ല്‍ ഇതുപോലെ ഒരു പഠനം നടത്തിയിരുന്നു. 1990ലെ രോഗങ്ങളുടെ കാരണങ്ങളെപ്പറ്റിയും അപായഘടകങ്ങളെപ്പറ്റിയും നടത്തിയ ഈ ഗവേഷണ പഠനം നിരവധി വിവരങ്ങള്‍ നല്‍കി. 1990 ലെ കണ്ടെത്തലുകളെ പുതിയ വിവരങ്ങളും സമ്പ്രദായങ്ങളുമുപയോഗിച്ച് പഠിച്ച് 2010 ലെ രോഗങ്ങളുടെ കാരണങ്ങളെപ്പറ്റിയുളള ഒരു യഥാര്‍ത്ഥ ചിത്രം രൂപപ്പെടുത്തുകയായിരുന്നു. 20 മില്യന്‍ ഡോളര്‍ ചെലവുളള ഈ പദ്ധതിക്കുവേണ്ടി “ബില്‍ ആന്റ് മെലിന്‍ഡ ഗേറ്റ്സ് ഫൌണ്ടേഷന്‍”, 12 മില്യന്‍ ഡോളര്‍ ചെലവഴിക്കുകയുണ്ടായി.; ലോകത്തിലുളള എല്ലാ രാജ്യങ്ങളിലെയും ജനങ്ങളുടെ ആരോഗ്യം വളരെ പെട്ടെന്ന് അമേരിക്കയിലുളളവരുടെ ആരോഗ്യവുമായി സാമ്യമുളളതാവുകയാണ്. അമേരിക്കയില്‍ ശിശുമരണങ്ങള്‍ കുറവും കൂടുതല്‍ ഭക്ഷണം കഴിക്കുന്നത് തീരെ കുറയുന്നതിനേക്കാള്‍ പ്രശ്നവും ആയുര്‍ദൈര്‍ഘ്യം കൂടി അവസാന നാളുകളില്‍ ശാരീരികാവശതകളോടുകൂടി ജീവിതം ഇരുളടഞ്ഞതായിത്തീരുന്ന സ്ഥിതി വിശേഷവുമാണ്.
ലോകമൊട്ടാകെയുളള ജനങ്ങളില്‍ രക്താതിമര്‍ദ്ദമാണ് ഏറ്റവും മുന്നില്‍ നില്‍ക്കുന്ന അപായഘടകം. മദ്യപാനം മൂന്നാമത്തെ അപായഘടകമാണ്. പ്രസവ സംബന്ധമായ പ്രശ്നങ്ങള്‍, അനീമിയ എന്നിവയേക്കാള്‍ നടുവിനു താഴെയുളള വേദന, കൂടുതല്‍ ശാരീരികബലഹീനതയുണ്ടാക്കുന്ന ഒരു കാരണമാണ്. വാര്‍ദ്ധക്യമെത്തുന്നതിന് മുമ്പുണ്ടാവുന്ന മരണങ്ങളില്‍ നിന്നും ശാരീരിക ദൌര്‍ബല്യം ഉണ്ടാക്കുന്ന പ്രശ്നങ്ങളിലേക്ക് ലോകമിന്ന് അതിവേഗം മാറിക്കൊണ്ടിരിക്കുന്നു. ആഗോളതലത്തില്‍ രോഗങ്ങളുണ്ടാക്കുന്ന ദുരിതങ്ങളെപ്പറ്റിയുളള പഠനത്തിന്റെ തലവനായ ക്രിസ്റോഫര്‍. ജെ.എല്‍.മുറേ അഭിപ്രായപ്പെട്ടു. പല സ്ഥലങ്ങളിലും രോഗങ്ങളുടെ ദുരിതങ്ങളെ എങ്ങനെ സമീപിക്കണമെന്ന് അറിയാതെ ഒട്ടും തയ്യാറാകാത്ത രീതിയിലാണ് ഈ മാറ്റം സംഭവിച്ചുകൊണ്ടിരിക്കുന്നത്. എയ്ഡ്സ്, മദ്യപാനം, മൂത്രാശയാര്‍ബുദം, മൃഗങ്ങളില്‍ നിന്നുളള ആക്രമണം തുടങ്ങി മരണത്തിന്റെ 235 കാരണങ്ങള്‍ ഈ പഠനം രേഖപ്പെടുത്തിയിട്ടുണ്ട്. ആരോഗ്യകരമായ ജീവിതത്തിന് അപായം സൃഷ്ടിക്കുന്ന 67 ഘടകങ്ങളുടെ ഫലങ്ങളെപ്പറ്റിയും ഈ പഠനം പരിശോധിക്കുന്നുണ്ട്. 1990 നും 2010 നുമിടയ്ക്കുളള രണ്ട് ദശാബ്ദക്കാലത്ത് ആരോഗ്യമേഖലയില്‍ ലോകത്ത് എന്തെല്ലാം മാറ്റങ്ങളുണ്ടായി എന്നറിയാന്‍ ഈ പഠനത്തിന്റെ ഫലമായി കഴിഞ്ഞു. ഗവണ്‍മെന്റിനും, അന്തര്‍ദ്ദേശീയ ഏജന്‍സികള്‍ക്കും, ഗവേഷണ പഠിതാക്കള്‍ക്കും ഈ രംഗത്ത് ആസൂത്രണം ചെയ്യേണ്ട പദ്ധതികളെപ്പറ്റിയുളള ഒരു ആശയം സൃഷ്ടിക്കാന്‍ ഈ പഠനം സഹായകമായിട്ടുണ്ട്.
ആഴവും പരപ്പുമുളള ഈ പഠനം 700 കോടി ജനങ്ങളെപ്പറ്റിയുളള ഒരു രൂപചിത്രവും 187 രാജ്യങ്ങളില്‍ എന്തു സംഭവിക്കുന്നു എന്നതിനെപ്പറ്റി ഒരു രേഖാചിത്രവും നമുക്ക് നല്‍കുന്നു. 1990 ല്‍ ഹൃദയാഘാതവും പക്ഷാഘാതവുമായിരുന്നു രണ്ടാമത്തെ പ്രധാന മരണകാരണങ്ങള്‍.
2010ലും ഇതിന് മാറ്റം വരാതെ നിലനില്‍ക്കുന്നു. രണ്ട് ദശാബ്ദക്കാലത്തിനിടയില്‍ പോഷകാഹാരക്കുറവ് കൊണ്ടുണ്ടാകുന്ന രോഗങ്ങള്‍ 11-ാം സ്ഥാനത്തുനിന്നും 21-ാമത് മരണകാരണമായി താഴ്ന്നിട്ടുണ്ട്. പ്രമേഹവും കാര്‍അപകടങ്ങളും ശ്വാസകോശാര്‍ബുദവും റാങ്കിംഗില്‍ ഉയര്‍ന്നുനില്‍ക്കുകയാണ്. എയ്ഡ്സ്, മലമ്പനി, ശൈശവരോഗങ്ങള്‍, പോഷണവൈകല്യം, പ്രസവസമയ ത്തുണ്ടാകുന്ന അത്യാഹിതങ്ങള്‍ തുടങ്ങിയ പാവപ്പെട്ടവര്‍ക്കുണ്ടാകുന്ന പീഡകള്‍ ആഫ്രിക്കയില്‍ ഇപ്പോഴും നിലനില്‍ക്കുകയാണ്. ശിശുമരണങ്ങളില്‍ മുക്കാലും ഇക്കാരണങ്ങള്‍ കൊണ്ടാണ്. 486 ഗവേഷകര്‍ 50 രാജ്യങ്ങളിലെ 302 സ്ഥാപനങ്ങളിലായി ആരോഗ്യത്തെ പ്പറ്റി ജനസംഖ്യാതലത്തില്‍ നടത്തിയ ഈ പഠനം ഇതുവരെ നടത്തിയിട്ടുളളതില്‍ വെച്ച് ഏറ്റവും സവിസ്തരമായ ഒരു പഠനമാണ്. ഈ പഠനം ഓരോ പ്രദേശത്തും പ്രത്യേകമായുണ്ടാകുന്ന ആരോഗ്യത്തിന്റെ വ്യത്യാസങ്ങളെപ്പറ്റി വെളിപ്പെടുത്തുന്നു.
2010 ല്‍ ഹൈയ്ത്തിയിലുണ്ടായ ഭൂകമ്പത്തിന്റെ അനന്തരഫലമായി അവിടെ യുളള പുരുഷന്മാരുടെ പ്രതീക്ഷിത ജിവിതദൈര്‍ഘ്യം ലോകത്തിലെ ഏറ്റവും കുറഞ്ഞ ആയുര്‍ദൈര്‍ഘ്യമായ 33 ആയി താഴ്ന്നു. ഈജിപ്റ്റിലാണ് ഏറ്റവും ഉയര്‍ന്ന നിരക്കില്‍ “സിറോസിസ്” അഥവാ കരള്‍വീക്കം ഉളളത്. ഉഷ്ണമേഖലാ രാജ്യങ്ങളിലുണ്ടായ ”സ്കിസ്റോസോമിയാസിസ്” രോഗത്തിനെതിരെയുളള പൊതുജനാരോഗ്യ പ്രചരണ പരിപാടിയില്‍ കുത്തിവെയ്പിന് ഉപയോഗിച്ച അണുബാധയുളള സൂചിയില്‍ നിന്നുണ്ടായ “ഹെപ്പറ്റൈറ്റിസ് സി” ആണ് കരള്‍ വീക്കത്തിന് കാരണമായത്. ഈജിപ്തിലെ പുരുഷന്മാരുടെ പ്രതീക്ഷിത ജീവിതദൈര്‍ഘ്യം 1990 നും 2010 നും ഇടയ്ക്ക് ലോകത്തിലെ മറ്റേത് രാജ്യങ്ങളിലേക്കാളും 13 വര്‍ഷത്തെ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ലാറ്റിനമേരിക്കയില്‍ ഭ്രൂണഹത്യ നടത്തുന്നവര്‍ കൂടുതലുളള ഒരു പ്രദേശവും ഏഷ്യയില്‍ ആത്മഹത്യ നടത്തുന്ന ആളുകള്‍ കൂടുതലായി നിവസിക്കുന്ന ഒരു പ്രദേശവുമുണ്ട്. മൊത്തം 190 പേജുകളുളള ഏഴ് പേപ്പറുകള്‍ “ലാന്‍സെറ്റ്” മാസികയിലാണ് പ്രസിദ്ധീകരിച്ചത്. ‘”ലാന്‍സെറ്റ്” മാസികയുടെ ഒരു ലക്കം മുഴുവന്‍ ഒരു ഗവേഷണ പഠനത്തിന്റെ ഏഴ് പേപ്പറുകള്‍ പ്രസിദ്ധീകരിക്കുന്നത് ഇതാദ്യമായാണ്. ജനസംഖ്യാ ആയുര്‍ദൈര്‍ഘ്യത്തിന്റെ ഉയര്‍ച്ച, താഴുന്ന ദാരിദ്യ്രനിരക്ക് ചെറിയ കുടുംബം എന്നീ ഘടകങ്ങളാണ് കഴിഞ്ഞ രണ്ടു ദശാബ്ദങ്ങളില്‍ ലോകത്തിന്റെ ആരോഗ്യമേഖലയില്‍ മാറ്റങ്ങളുണ്ടാക്കിയത്. നവീനമരുന്നുകളും പൊതുജനാരോഗ്യവും വമ്പിച്ച മാറ്റങ്ങള്‍ക്കാണ് വഴിതുറന്നത്. അഞ്ചാംപനി ഇതിനുദാഹരണമാണ്.



0 comments:

Post a Comment