To listen you must install Flash Player.

Sunday 28 July 2013


പവര്‍ സേവിങ് ടിപ്സ്




 
കുടുംബാംഗങ്ങള്‍ ഒത്തൊരുമിച്ചു ശ്രമിച്ചാല്‍ വൈദ്യുതി ബില്‍ കുറയ്ക്കാന്‍ വളരെ എളുപ്പമാണ്. അലസത കൊണ്ടും ഉത്തരവാദിത്തമില്ലായ്മ കൊണ്ടും പാഴാക്കുന്ന വൈദ്യുതിയുടെ ചെലവ് കുറയ്ക്കാന്‍ ചില വഴികള്‍.

1, ടി.വി,കംപ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍ എന്നിവയുടെ പവര്‍ സപ്ലൈ ആവശ്യമില്ലാത്ത സമയത്ത് സ്വിച്ച് ബോര്‍ഡില്‍ ഓഫ് ചെയ്യാന്‍ മറക്കരുത്.

2, സീറോ വാട്ട് ബള്‍ബ് പാഴാക്കുന്ന വൈദ്യുതി പലരും കണക്കാക്കാറില്ല, അവയുടെ യഥാര്‍ത്ഥ വാട്ടേജ് 15 വാട്ട് ആണ്. ഇതിന് പകരമായി ഒരു വാട്ടിന്റെ എല്‍ഇഡി ലാംപ് ഉപയോഗിക്കാം. സിഎഫ്എല്‍ വിളക്കുകളെക്കാള്‍ ഊര്‍ജ്ജകാര്യക്ഷമതയുളളവയാണ് ഇവ.

3, വൈദ്യുതി ബള്‍ബുകള്‍ ഉപയോഗിക്കുന്ന വൈദ്യുതിയുടെ 90 ശതമാനം ചൂടായി നഷ്ടപ്പെടുന്നു.സിഎഫ്എല്‍ ബള്‍ബുകള്‍ ഉപയോഗിച്ചാല്‍ വൈദ്യുതി ചാര്‍ജില്‍ കുറവ് വരും.

4, ട്യൂബ് ലൈറ്റുകള്‍ക്ക് നിലവാരമുളള ഇലക്‌ട്രോണിക് ചോക്ക് ഉപയോഗിക്കുക. 36 വാട്ടിന്റെ സ്ലിം ട്യൂബ് ലൈറ്റ് ഉപയോഗിച്ചാല്‍ മറ്റുളളവയെക്കാള്‍ 30 ശതമാനം വൈദ്യുതി ലാഭിക്കാം.

5, ഗുണനിലവാരമുളള വൈദ്യുതി ഉപകരണങ്ങളും വയറിംഗ് സാമഗ്രികളും ഉപയോഗിക്കണം. കാലപ്പഴക്കം ചെന്ന വയറിംഗ് മാറ്റണം.

6, വീട്ടിലെ മൊത്തം ഊര്‍ജ്ജ ബില്ലിന്റെ 25 ശതമാനവും ഫ്രിഡ്ജിന് വേണ്ടിയാണ്ഉപയോഗിക്കുന്നത്. ഫ്രോസ്റ്റ് ഫ്രീ റഫ്രിജറേറ്ററുകളുടെ വൈദ്യുതി ഉപയോഗം താരതമ്യേന കൂടുതലാണ്.

7,ആഹാര സാധനങ്ങള്‍ തണുപ്പിക്കുന്നതിനനുസരിച്ച് തെര്‍മോ സ്റ്റാറ്റ് ക്രമീകരിക്കണം. തെര്‍മോ സ്റ്റാറ്റ് ശരിയായവിധത്തില്‍ പ്രവര്‍ത്തിക്കുന്നു എന്ന് ഉറപ്പു വരുത്തുകയും ചെയ്യണം.

8, ആഹാര സാധനങ്ങള്‍ തണുപ്പിക്കേണ്ടതിന്റെ ആവശ്യകതയനുസരിച്ച് തട്ടുകളില്‍ വെയ്ക്കാന്‍ ശ്രദ്ധിക്കണം.

9, ആവശ്യമുളളപ്പോള്‍ മാത്രം സാധനങ്ങള്‍ എടുക്കുകയോ വെയ്ക്കുകയോ ചെയ്യുക. 10, ഫ്രീസറില്‍ ഐസ് കട്ട പിടിക്കുന്നത് ഊര്‍ജ്ജ നഷ്ടമുണ്ടാക്കും.ഫ്രീസര്‍ ഇടക്കിടെ ഡീഫ്രോസ്റ്റ് ചെയ്യുക.

11, വില കുറഞ്ഞതും കാര്യക്ഷമതയില്ലാത്തതുമായ ഫാന്‍ കൂടുതല്‍ വൈദ്യുതി ഉപയോഗിക്കും.

12, ഓട്ടോമാറ്റിക് ഇസ്തിരിപ്പെട്ടിയാണ് കറന്റ് ചാര്‍ജ് കുറയ്ക്കാന്‍ നല്ലത്.

0 comments:

Post a Comment