To listen you must install Flash Player.

Saturday 27 July 2013


പണത്തിനു വേണ്ടി വിവാഹം കഴിയ്ക്കുമ്പോള്‍...


ജീവിതത്തില്‍ പണം ആവശ്യമാണ്. എന്നാല്‍ പണത്തിനു മീതെ പരുന്തും പറക്കില്ലെന്ന പഴഞ്ചൊല്ല് അന്വര്‍ത്ഥമെന്നു പറയാനാവില്ല. കാരണം പണം കൊണ്ടു നേടാനാകാത്ത പല കാര്യങ്ങളുമുണ്ടെന്നതു കൊണ്ടു തന്നെ. ജീവിതത്തിന്റെ പല ഘട്ടങ്ങളിലും പണം കൊണ്ട് കാര്യമില്ലാതാകുന്ന സന്ദര്‍ഭങ്ങളുമുണ്ട്.
ചില സ്ത്രീകളുണ്ട്, പണം നോക്കി മാത്രം, പണത്തിനു വേണ്ടി മാത്രം വിവാഹം കഴിയ്ക്കുന്നവര്‍. വിവാഹജീവിതം തങ്ങളുടെ ആര്‍ഭാടങ്ങള്‍ നടത്തിയെടുക്കുവാന്‍ വേണ്ടി മാത്രം ഉപയോഗിക്കുന്നവര്‍. സ്‌നേഹവും പരസ്പരവിശ്വാസനുമൊന്നുമായിരിക്കില്ല ഇവരുടെ ജീവിതത്തില്‍ പ്രധാനം. പണം മാത്രമായിരിക്കും. ഭര്‍ത്താവിനെ എടിഎം മെഷീനായി കണ്ക്കാക്കുന്നവരെന്നു വേണമെങ്കില്‍ പറയാം.
പണത്തിനു വേണ്ടി വിവാഹം കഴിയ്ക്കുമ്പോള്‍...
പണത്തിനു പ്രാമുഖ്യം നല്‍കി വിവാഹജീവിതം നയിക്കുന്നവര്‍ ഓര്‍ക്കേണ്ട ചില കാര്യങ്ങളുണ്ട്, ഇത്തരം ജീവിതം യാന്ത്രികമായിരിക്കും. നിങ്ങളുടെ കാഴ്ചപ്പാട് ഭര്‍ത്താവ് മനസിലാക്കിയാല്‍ പണം കൊണ്ടുള്ള നിങ്ങളുടെ ആവശ്യങ്ങള്‍ സാധിച്ചു തന്നേക്കും. എന്നാല്‍ ഇത്തരം ബന്ധത്തില്‍ ആത്മാര്‍ത്ഥത നിങ്ങള്‍ക്കില്ലാത്തതു പോലെ ഭര്‍ത്താവില്‍ നിന്നും പ്രതീക്ഷിക്കുകയുമരുത്.
പണത്തിനു വേണ്ടിയുള്ള വിവാഹജീവിതം അധികകാലം നീണ്ടുനില്‍ക്കുകകയില്ല. കാരണം ്‌സനേഹവും പരസ്പരവിശ്വാസവും ആത്മാര്‍ത്ഥതയുമൊക്കെയാണ് ഏതു ബന്ധങ്ങളുടേയും അടിസ്ഥാനം. ഇതില്ലാത്ത ബന്ധങ്ങള്‍ നങ്കൂരമില്ലാത്ത കപ്പലുകള്‍ പോലെയായിരിക്കും.
പണത്തിനു വേണ്ടി മാത്രം ഭര്‍ത്താവിന് ആ സ്ഥാനം കൊടുക്കുമ്പോള്‍ ഒരു സ്ത്രിയെന്ന നിലയ്ക്കുന്ന ആത്മവിശ്വാസവും ആത്മാഭിമാനവും നഷ്ടപ്പെടുകയാണു ചെയ്യുക. നിങ്ങളുടെ ആവശ്യങ്ങള്‍ നടത്തിക്കിട്ടുന്നുവുണ്ടെങ്കിലും ഉള്ളിനുള്ളില്‍ നിങ്ങള്‍ക്ക് അതൃപ്തി തന്നെയായിരിക്കും ഫലം.
പണത്തിനു വേണ്ടിയുള്ള ഒരു ബന്ധം ഒരിക്കലും നിങ്ങള്‍ക്കു സുരക്ഷിതബോധം നല്‍കില്ല. കാരണം ഇത്തരം ബന്ധത്തിന് അടിത്തറ കുറവാണെന്നതു തന്നെ.
ഒരു ദാമ്പത്യത്തിന്റെ കാതലായ എല്ലാ വശങ്ങളും പണത്തിനു വേണ്ടി മാത്രമുള്ള ഒരു ജീവിതത്തില്‍ നഷ്ടപ്പെടും. ഒരേ വീടിനുള്ളില്‍ ഭാര്യയും ഭര്‍ത്താവും വ്യത്യസ്ത ദിശകളിലേയ്ക്കു സഞ്ചരിയ്ക്കുന്നവരായി മാറും. ഇത്തരം ബന്ധം ഏതു നിമിഷം വേണെങ്കിലും തകരുകയും ചെയ്യും.

0 comments:

Post a Comment