To listen you must install Flash Player.

Saturday 29 June 2013

നിങ്ങളുടെ കമ്പ്യൂട്ടറും ഉപകരണവും പ്രശ്‌നരഹിതമായി നിലനിർത്തുന്നതിനായി പ്രവർത്തിക്കുന്നു

ചില കുറ്റവാളികൾ നിങ്ങളുടെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ, ഇമെയിൽ ഇൻബോക്‌സ്, ഓൺലൈൻ പാസ്‌വേഡുകൾ പോലെയുള്ള വിവരങ്ങൾക്ക് പിന്നാലെയാകും. മറ്റ് ചിലർ നിങ്ങളുടെ കമ്പ്യൂട്ടർ, ടാബ്‌ലറ്റ്, ഫോൺ തുടങ്ങിയ ഉപകരണങ്ങളുടെ നിയന്ത്രണം എടുക്കാൻ നോക്കുന്നുണ്ടാകാം.
തുടർന്ന് കുറ്റവാളികൾ അവർക്ക് നിയന്ത്രിക്കാൻ കഴിയുന്ന മറ്റ് ഉപകരണങ്ങൾ കണ്ടെത്തുന്നതിന് നിങ്ങളുടെ ഉപകരണം ഉപയോഗിക്കാൻ കഴിയും. വെബ്‌‌സൈറ്റുകൾ ഓഫ്‌ലൈനാക്കുന്നതിനും അല്ലെങ്കിൽ സുരക്ഷ സിസ്റ്റങ്ങളിൽ കടന്നുകയറുന്നതിനും അവർ കമ്പ്യൂട്ടറുകളുടെ ഒരു ശ്രേണി തന്നെ ഉപയോഗിക്കാം.
ക്ഷുദ്ര സോഫ്റ്റ്‌വെയർ അല്ലെങ്കിൽ ക്ഷുദ്രവെയർ ഇൻസ്റ്റാൾ ചെയ്യുന്നത് കുറ്റവാളികൾക്ക് നിങ്ങളുടെ കമ്പ്യൂട്ടറിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ കഴിയുന്ന മികച്ച മാർഗങ്ങളിൽ ഒന്നാണ്. നിങ്ങളുടെ കമ്പ്യൂട്ടറിനെ ക്ഷുദ്രവെയറിൽ നിന്നും പരിരക്ഷിക്കുന്നതിന് സഹായിക്കാൻ നിങ്ങൾക്ക് കഴിയും, നിങ്ങളുടെ ഡാറ്റ, ഉപകരണങ്ങൾ എന്നിവ പരിരക്ഷിതമാണെന്ന് ഉറപ്പാക്കുന്നതിന് പൂർണ്ണ സമയം പ്രവർത്തിക്കുന്ന നൂറ് കണക്കിന് സുരക്ഷ വിദഗ്ദരുമായി Google-ഉം കഠിനമായി പ്രവർത്തിക്കുന്നു.

ക്ഷുദ്രവെയർ അവഗണിക്കുന്നതിന് നിങ്ങളെ സഹായിക്കുന്നു

നിങ്ങളുടെ ചോദ്യങ്ങൾക്ക് മികച്ച ഉത്തരങ്ങളുള്ള വെബ്‌സൈറ്റിനായി Google വെബിൽ തിരയുന്നത് പോലെ ഉപയോക്താക്കൾക്ക് ദോഷകരമായതും അല്ലെങ്കിൽ ക്ഷുദ്രവെയറുള്ള സൈറ്റുകൾക്കായും ഞങ്ങൾ നോക്കുന്നു. ഓരോ ദിവസവും സുരക്ഷിതമല്ലാത്ത 10,000-ത്തിലധികം സൈറ്റുകൾ ഞങ്ങൾ തിരിച്ചറിയുകയും ഫ്ലാഗുചെയ്യുകയും ചെയ്യുന്നു, 14 ദശലക്ഷം Google തിരയൽ ഫലങ്ങളിലും 300,000 ഡൗൺലോഡുകളിലും പ്രത്യേക വെബ്‌സൈറ്റ് അല്ലെങ്കിൽ ലിങ്കിന് പിന്നിൽ സംശയകരമായ എന്തെങ്കിലും നടക്കുന്നുണ്ടാകാമെന്ന് വ്യക്തമാക്കുന്ന മുന്നറിയിപ്പുകൾ ഞങ്ങൾ ഉപയോക്താക്കൾക്ക് കാണിക്കുന്നു.
ദോഷകരമോ ക്ഷുദ്രവെയർ ഉള്ളതോ ആയ സന്ദേശം നിങ്ങൾക്ക് ആരെങ്കിലും Gmail-ൽ അയക്കുന്നുണ്ടോയെന്ന് തിരിച്ചറിയുന്നതിനും, നിങ്ങളുടെ കമ്പ്യൂട്ടറിനെ നശിപ്പിക്കാൻ സാധ്യതയുള്ള കോഡ് രഹസ്യമായി അടങ്ങിയിരിക്കുന്ന റിംഗ്‌ടോൺ അല്ലെങ്കിൽ PDF പോലെ തോന്നിക്കുന്ന ഫയലുകൾ വെബ്‌സൈറ്റിൽ നിന്നും നിങ്ങൾ ഡൗൺലോഡ് ചെയ്യാൻ ശ്രമിച്ചാൽ നിങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നതിനും ഞങ്ങൾ സമാനമായ സാങ്കേതികവിദ്യ ഉപയോഗിക്കുന്നു.
ക്ഷുദ്രവെയറുള്ള പേജിലേയ്‌ക്ക് നിങ്ങൾ പോയാലും, ക്ഷുദ്രവെയർ നിങ്ങളുടെ കമ്പ്യൂട്ടറിൽ സ്വയം ഇൻസ്റ്റാളാകുന്നത് തടയുന്നതിനും നിങ്ങളുടെ കമ്പ്യൂട്ടറിൽ ക്ഷുദ്രവെയറിന്റെ പ്രഭാവം കുറയ്‌ക്കുന്നതിനും Google എഞ്ചിനീയർമാർ Chrome ബ്രൗസറിൽ അധിക പ്രതിരോധം നിർമിച്ചിരിക്കുന്നു.

കാലികമായി നിൽക്കുന്നതിന് നിങ്ങളെ സഹായിക്കുന്നു

നിങ്ങളുടെ ഉപകരണത്തിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയറിന്റെ പഴയ പതിപ്പുകളിലെ തിരിച്ചറിഞ്ഞ സുരക്ഷ പ്രശ്‌നങ്ങൾക്കായി തിരയുന്നത് നിങ്ങളുടെ കമ്പ്യൂട്ടറിലേക്ക് ആക്‌സസ് നേടുന്നതിന് കുറ്റവാളികൾ ചിലപ്പോൾ ഉപയോഗിക്കുന്ന ഒരു മാർഗമാണ്. കമ്പ്യൂട്ടർ സോഫ്റ്റ്‌വെയറിന്റെയും പ്രോഗ്രാമുകളുടെയും മികച്ച സുരക്ഷ പരിരക്ഷയുള്ള ഏറ്റവും പുതിയ പതിപ്പിലേയ്‌ക്ക് ഭൂരിഭാഗം ആളുകളും അപ്‌ഡേറ്റ് ചെയ്യാറില്ലെന്ന് അവർക്കറിയാം. Google-നും ഇത് അറിയാം, അതിനാലാണ് നിങ്ങൾ Chrome ബ്രൗസർ തുറക്കുന്ന എല്ലായ്‌പ്പോഴും ഏറ്റവും പുതിയ പതിപ്പിലേയ്‌ക്ക് യാന്ത്രിക-അപ്‌ഡേറ്റുചെയ്യുന്ന തരത്തിൽ ഞങ്ങൾ Chrome ബ്രൗസർ നിർമിച്ചത്, അതിനാൽ അധിക പ്രവർത്തനങ്ങൾ ഒന്നും ഇല്ലാതെ നിങ്ങൾക്ക് കാലികമായ സുരക്ഷ പരിരക്ഷ ലഭിക്കും.
ചിത്രങ്ങൾ, വീഡിയോകൾ എന്നിവ ശരിയായി കാണിക്കുന്നതിന് പ്ലഗ്-ഇന്നുകൾ എന്നറിയപ്പെടുന്ന മറ്റ് സോഫ്റ്റ്‌വെയറുകളുടെ സഹായത്തോടെ Chrome-ന് ചിലപ്പോൾ പ്രവർത്തിക്കേണ്ടി വരും. നിങ്ങളുടെ കമ്പ്യൂട്ടറിന്റെ നിയന്ത്രണം നേടുന്നതിന് ക്രിമിനലുകൾക്ക് ഈ പ്ലഗ്-ഇന്നുകളും ഒരു മാർഗമാണ്. സുരക്ഷ പ്രശ്‌നമുള്ള കാലഹരണപ്പെട്ട ഒരു പ്ലഗ്-ഇൻ Chrome തിരിച്ചറിഞ്ഞാൽ, ഏറ്റവും കാലികവും പരിരക്ഷിതവുമായ പതിപ്പ് നിങ്ങൾക്ക് ലഭിക്കുന്നത് വരെ ആ പ്ലഗ്-ഇന്നിനെ തടയുകയും പ്ലഗ്-ഇൻ അപ്‌ഡേറ്റ് ചെയ്യണമെന്ന് സൂചിപ്പിക്കുന്ന സന്ദേശം നിങ്ങളെ കാണിക്കുകയും ചെയ്യും.

നിങ്ങളുടെ മൊബൈൽ ഉപകരണം സുരക്ഷിതമായി നിലനിർത്തുന്നതിന് നിങ്ങളെ സഹായിക്കുന്നു

Google-ന്റെ Android സോഫ്റ്റ്‌വെയറിൽ പ്രവർത്തിക്കുന്ന സ്‌മാർട്ട്ഫോണുകളിൽ കേടാകാനുള്ള സാധ്യത കുറയ്‌ക്കുന്നതിന് സമാനമായ പരിരക്ഷകളുണ്ട്.
Google Play സ്റ്റോർ ലിസ്റ്റിലെ എല്ലാ അപ്ലിക്കേഷനും എന്തുതരം വിവരങ്ങളാണ് നിങ്ങളുടെ ഉപകരണത്തിൽ നിന്നും ശേഖരിക്കാൻ അല്ലെങ്കിൽ ആക്‌സസ് ചെയ്യാൻ താൽപ്പര്യപ്പെടുന്നത് എന്ന വിവരം Android-ന് ആവശ്യമാണ്, അതിലൂടെ നിങ്ങൾ അപ്ലിക്കേഷനെ വിശ്വസിക്കുന്നുണ്ടോ ഇല്ലയോ എന്നത് നിങ്ങൾക്ക് തീരുമാനിക്കാൻ കഴിയും. ദോഷകരമായ അപ്ലിക്കേഷനുകൾ തടയുന്നതിനും നീക്കംചെയ്യുന്നതിനും ഞങ്ങൾ Google Play യാന്ത്രികമായി സ്‌കാൻ ചെയ്യുന്നു, ഒപ്പം ചില Android ഫോണുകളിൽ നിങ്ങൾ അപ്ലിക്കേഷനുകൾ എവിടെ നിന്നും ഇൻസ്റ്റാൾ ചെയ്യുന്നുവെന്ന് പരിഗണിക്കാതെ തന്നെ ദോഷകരമായ അപ്ലിക്കേഷനുകൾക്കായി ഞങ്ങളുടെ Google അപ്ലിക്കേഷൻ സ്ഥിരീകരണ സേവനം പരിശോധന നടത്തും. അതിനാൽ, വെബ് അല്ലെങ്കിൽ മൂന്നാം കക്ഷി അപ്ലിക്കേഷൻ സ്റ്റോർ പോലെയുള്ള ഉറവിടങ്ങളിൽ നിന്നും നിങ്ങൾ അപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്യുകയാണെങ്കിൽ, ഈ സൗജന്യ സേവനം നിങ്ങൾക്ക് സുരക്ഷയുടെ മറ്റൊരു തലം നൽകും.

0 comments:

Post a Comment